Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ചർച്ച വിജയം ; കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നാളെ



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം നാളെ വിതരണം ചെയ്യാൻ ധാരണയായി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമിണ് വിതരണം ചെയ്യുക. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ ഉറപ്പ് നൽകി.

ജൂലൈ മാസത്തെ ശമ്പള വിതരണമാണ് ഇപ്പോൾ നടക്കുന്നത്. ശമ്പളത്തിന്‍റെ 75 ശതമാനവും വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക്, മിനിസ്റ്റീരിയൽ ജീവനക്കാർ എന്നിവർക്കാണ് ശമ്പളം നൽകിയത്. എ.ടി.ഒ, ഡി.ടി.ഒ, സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയവർക്ക് ഇനിയും ശമ്പളം ലഭിച്ചിട്ടില്ല.

55.87 കോടി രൂപയാണ് നൽകിയത്. കെ.എസ്.ആർ.ടി.സി ഫണ്ടിൽ നിന്ന് ഏഴ് കോടി രൂപ ലഭ്യമാക്കി. ഒരു മാസത്തെ ശമ്പളത്തിന് 82 കോടി രൂപയാണ് വേണ്ടത്. ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ്, സിഐടിയു, ബിഎംഎസ് യൂണിയനുകളാണ് ചർച്ചയിൽ പങ്കെടുത്തത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!