രാത്രിയില്‍ വീടുകള്‍ക്കുനേരെ നാടന്‍ ബോംബെറിഞ്ഞ് ഭീതി പടര്‍ത്തിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു


കുമളി: രാത്രിയില്‍ വീടുകള്‍ക്കുനേരെ നാടന്‍ ബോംബെറിഞ്ഞ് ഭീതി പടര്‍ത്തിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കമ്ബം, കാമയ്യന്‍ ഗൗണ്ടന്‍പ്പെട്ടി, സ്വദേശികളായ ശിവനാണ്ടി (45), ശങ്കിലി (44), മഹേന്ദ്രന്‍ (46), ചുരുളി (44) എന്നിവരെയാണ് ഉത്തമപാളയം ഡി.എസ്.പി ശ്രേയ ഗുപ്തയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ. കമ്ബം, കാമയ്യന്‍ ഗൗണ്ടന്‍പ്പെട്ടി, സ്വദേശിയായ ഞ്ജാനേശ്വരനെ (43) ദിവസങ്ങള്‍ക്ക് മുമ്ബ് ബൈക്കില്‍ കാമയ്യന്‍ ഗൗണ്ടന്‍പെട്ടിയില്‍ പോയിരുന്നു. ഇവിടെവെച്ച് ചിലര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു.
ഈ വിവരം ബന്ധുക്കളെ അറിയിച്ചതോടെ മര്‍ദിച്ചവരുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന ഗ്രാമത്തില്‍ നാടന്‍ ബോംബെറിഞ്ഞ് ഭീതി പടര്‍ത്താന്‍ സംഘം തീരുമാനിക്കുകയായിരുന്നു.ബോംബേറില്‍ പല വീടുകളുടെയും ജനലുകളും കതകുകളും തകര്‍ന്നു. ഭയന്നുവിറച്ച ഗ്രാമീണര്‍ പുറത്തിറങ്ങും മുമ്ബേ ബൈക്കിലെത്തിയ സംഘം രക്ഷപ്പെട്ടിരുന്നു. ഒളിവില്‍പോയ സംഘത്തെ പ്രത്യേക സ്ക്വാഡാണ് കണ്ടെത്തി അറസ്റ്റ് ചെയ്തത്