Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കെ റെയിൽ; ഈ മാസം കേരള, കർണാടക മുഖ്യമന്ത്രിമാർ ചർച്ച നടത്തും



കോവളം: കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം അവസാനം ബെംഗളൂരുവിൽ ചർച്ച നടത്താൻ ധാരണയായതായി മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണമേഖല കൗൺസിൽ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതിനാൽ സിൽവർലൈൻ വിഷയം ഇന്നത്തെ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യില്ല. യോഗത്തിന്‍റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ കാസർകോട് വരെയുള്ള നിർദിഷ്ട പാത മംഗലാപുരത്തേക്കു നീട്ടുന്നതിനെക്കുറിച്ചാണ് പിണറായിയും ബൊമ്മയും ചർച്ച ചെയ്യുന്നത്. സംസ്ഥാനത്തിന്‍റെ വികസന പദ്ധതി സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനും അന്തർസംസ്ഥാന പദ്ധതിയായി ഉയർത്തിക്കാട്ടി കേന്ദ്രാനുമതി തേടാനുമുള്ള രാഷ്ട്രീയ നീക്കമായാണ് വിദഗ്ധർ ഇതിനെ കാണുന്നത്. ഇത് അവതരിപ്പിക്കുന്നതിലൂടെ സിൽവർ ലൈൻ സംസ്ഥാനത്തിന്‍റെ പ്രധാന വികസന പദ്ധതിയായി ഉയർത്തിക്കാട്ടാൻ കഴിയും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!