സിപിഐ ഇടുക്കി ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ എംഎല്‍എ ഇ.എസ്.ബിജിമോള്‍


ഇടുക്കി: ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ സിപിഐ ഇടുക്കി ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ എംഎല്‍എ ഇ.എസ്.ബിജിമോള്‍.
തന്നെ മോശക്കാരിയാക്കാന്‍ ജില്ലാ സമ്മേളനത്തിനിടെ ശ്രമം നടന്നതായി ബിജിമോള്‍ ആരോപിച്ചു. വ്യക്തിഹത്യ ചെയ്യാന്‍ ജില്ലാ നേതൃത്വം വലിയ ശ്രമം നടത്തി. ഒരു വനിത ജില്ലാ സെക്രട്ടറിയാകുക എന്ന ചരിത്രപരം ആകേണ്ട തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചെന്നും ബിജിമോള്‍ ആരോപിച്ചു. വനിതയായ തന്നെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ആകണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ആവര്‍ത്തിച്ച് അവശ്യപെട്ടിരുന്നു. ഈ ആവശ്യം അംഗീകരിക്കാന്‍ ജില്ലാ നേതൃത്വം തയ്യാറായില്ല എന്നും ബിജിമോള്‍ ആരോപിച്ചു.
ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായി കെ.കെ.ശിവരാമനെതിരെയും ബിജിമോള്‍ ആഞ്ഞടിച്ചു. ശിവരാമന്‍ നടത്തിയ ഇടപെടലുകള്‍ ദൗര്‍ഭാഗ്യകരമാണ്. വ്യക്തിഹത്യ ചെയ്യരുതെന്ന് നേതാക്കള്‍ക്ക് പറയാമായിരുന്നു. കയ്യുംകെട്ടി അപവാദ പ്രചാരണങ്ങള്‍ കേട്ടിരിക്കാന്‍ കഴിയില്ല എന്നും ബിജിമോള്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി ആകാന്‍ അയോഗ്യത ഉള്ള ആളാണ് താനെന്ന് കരുതുന്നില്ല. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് വന്നവര്‍ തിരിച്ചു പോയത് ആരും ചര്‍ച്ച ചെയ്യുന്നില്ല.സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രതിനിധ്യം കിട്ടാന്‍ പോരാട്ടം തുടരുമെന്നും ബിജിമോള്‍ പറഞ്ഞു.
സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശമനം ഉന്നയിച്ച് ബിജിമോള്‍ രംഗത്തെത്തിയത്. നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് ബിജിമോള്‍ നേരത്തെ ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഒരു ജില്ലയിലെങ്കിലും വനിതാ സെക്രട്ടറി വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ജെന്‍ഡര്‍ പരിഗണന ആവശ്യമില്ലെന്ന് പറയുകയും എന്നാല്‍ അപമാനിക്കുവാന്‍ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദര്‍ശ രാഷ്ട്രീയ വക്താക്കളുടെ നെറികേട് ഒരു ട്രോമയായി വേട്ടയാടുക തന്നെ ചെയ്യും. പക്ഷേ തളര്‍ന്നു പോകില്ല. കൂടുതല്‍ കരുത്തോടെ മുന്നേറുമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങിനെ…