കൊച്ചി മെട്രോയുടെ പേട്ട-എസ്‌എന്‍ ജങ്ഷന്‍ പാത പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും


കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്‌എന്‍ ജങ്ഷന്‍ പാത പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. നാളെ വൈകീട്ട് ആറ് മണിക്ക് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഉദ്ഘാടന ചടങ്ങുകള്‍.
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങില്‍ പങ്കെടുക്കും.
കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ കെഎംആര്‍എല്‍ നേരിട്ട് മേല്‍നോട്ടവും നിര്‍മാണവും നടത്തിയ ആദ്യ റെയില്‍പ്പാതയാണ് പേട്ട-എസ്‌എന്‍ ജങ്ഷന്‍ വരെയുള്ളത്. ആലുവമുതല്‍ പേട്ടവരെയുള്ള പാതയ്ക്ക് ഡിഎംആര്‍സിയാണ് മേല്‍നോട്ടം വഹിച്ചത്. 453 കോടി രൂപ നിര്‍മാണച്ചെലവ് വന്ന പദ്ധതി 2019 ഒക്ടോബറില്‍ ആണ് നിര്‍മാണം ആരംഭിച്ചത്.
ആലുവമുതല്‍ എസ്‌എന്‍ ജങ്ഷന്‍ വരെയുള്ള യാത്രയ്ക്കും 60 രൂപയാകും ടിക്കറ്റ് നിരക്ക്. വടക്കേകോട്ട, എസ്‌എന്‍ ജങ്ഷന്‍ സ്റ്റേഷനുകള്‍കൂടി വരുന്നതോടെ ആകെ മെട്രോ സ്റ്റേഷനുകള്‍ ഇരുപത്തിനാലാകും. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച 25 സ്റ്റേഷനുകളില്‍ തൃപ്പുണിത്തുറ ടെര്‍മിനല്‍ സ്റ്റേഷന്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.