പ്രധാന വാര്‍ത്തകള്‍
ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം ; യാത്രക്കാരുടെ ജീവന് ഭീഷണിയെന്ന് ഹൈക്കോടതി
കൊച്ചി: ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നതിനെതിരെ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. പൊലീസിനും മോട്ടോർ വാഹന വകുപ്പിനും പതിവായി പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം നൽകി.
പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ ജീവന് ഭീഷണിയാണ് ബസ് ജീവനക്കാരുടെ ലഹരി ഉപയോഗമെന്ന് ജസ്റ്റിസ് വിജു എബ്രഹാം പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നിയമത്തിനുള്ളിൽ നിന്ന് ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചു.