നാട്ടുവാര്‍ത്തകള്‍
ഹൈഡല്‍ ടൂറിസം ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ മൂന്നാര്‍ പൊലീസില്‍ കീഴടങ്ങി
മൂന്നാര്‍: ഹൈഡല്‍ ടൂറിസം ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ മൂന്നാര്‍ പൊലീസില്‍ കീഴടങ്ങി. പള്ളിവാസല്‍ പവര്‍ഹൗസ് ഡിവിഷനിലെ ശ്രീകുമാര്‍, പഴയ മൂന്നാര്‍ സ്വദേശി ഷാജന്‍ എന്നിവരാണ് കീഴടങ്ങിയത്.
ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. പഴയ മൂന്നാറിലെ ഹൈഡല്‍ പാര്‍ക്കില്‍നിന്ന് പുറത്തേക്ക് വരുകയായിരുന്ന ഹൈഡല്‍ ടൂറിസം സര്‍ക്കിള്‍ മാനേജര്‍ അടിമാലി സ്വദേശി ജോയല്‍ തോമസിനെയാണ് മര്‍ദിച്ചത്. ഇരുവരെയും പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
മൂന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മനേഷ് കെ. പൗലോസ്, എസ്.ഐമാരായ നിസാര്‍, കെ.എം. ഷാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരുന്നു.ആക്രമിച്ചവര്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ അനുഭാവികളായ ഹൈഡല്‍ വകുപ്പ് ജീവനക്കാരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം.