തെളിഞ്ഞ കാലാവസ്ഥയും വിദേശ റബര്‍ അവധി വ്യാപാരത്തിലെ ശക്തമായ വില്‍പ്പന സമ്മര്‍ദവും മറയാക്കി ടയര്‍ ലോബി വിപണിയെ തകര്‍ത്തു


കൊച്ചി: തെളിഞ്ഞ കാലാവസ്ഥയും വിദേശ റബര്‍ അവധി വ്യാപാരത്തിലെ ശക്തമായ വില്‍പ്പന സമ്മര്‍ദവും മറയാക്കി ടയര്‍ ലോബി വിപണിയെ തകര്‍ത്തു.
നാളികേരോത്പന്ന വിപണി രക്ഷകനെ തേടുന്നു. ഉത്സവകാല ഡിമാന്റില്‍ പ്രതീക്ഷ അര്‍പ്പിച്ച് കുരുമുളക് ഉത്പാദന മേഖല. ജാതിക്ക വിലയിലും മുന്നേറ്റം. ലേല കേന്ദ്രങ്ങളില്‍ ഏലം മികവില്‍.
ആഗോള വിപണിയില്‍ റബര്‍ അവധി നിരക്കുകളിലെ ഇടിവ് ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഓപ്പറേറ്റര്‍മാരും ഫണ്ടുകളും സിംഗപ്പുര്‍, ടോക്കോം, ചൈനീസ് മാര്‍ക്കറ്റുകളില്‍ ലോങ് കവറിംഗിന് കാണിച്ച തുടക്കവും ഊഹക്കച്ചവടക്കാരില്‍ നിന്നുള്ള വില്‍പ്പനയും റബറിനെ പരിങ്ങലിലാക്കി. ഇതിനിടയില്‍ ക്രൂഡ് ഓയിലിന് നേരിട്ട വില ഇടിവും വിനിമയ വിപണിയില്‍ യെന്‍ കരുത്ത് നേടിയതുമെല്ലാം റബറിനെ ബാധിച്ചു. ബാങ്കോക്കില്‍ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് 13,397 രൂപയിലാണ്.
സംസ്ഥാനത്ത് തെളിഞ്ഞ കാലാവസ്ഥ ലഭ്യമായതോടെ ഒട്ടുമിക്ക ഭാഗങ്ങളിലും കര്‍ഷകര്‍ ടാപ്പിംഗ് ഉത്സാഹിച്ചു. ഇതിനിടയില്‍ നേരത്തേ അനുഭവപ്പെട്ട കനത്ത മഴയും ഇലപൊഴിച്ചിലും മൂലം റബര്‍ വെട്ടില്‍ നിന്നും വിട്ടു നില്ക്കാന് പല ഭാഗങ്ങളിലെയും കര്‍ഷകര്‍ നിര്‍ബന്ധിതരായി. ഉത്പാദന മേഖലയിലെ സ്ഥിതിഗതികള്‍ മുന്‍ നിര്‍ത്തി സ്റ്റോക്കിസ്റ്റുകളും കര്‍ഷകരും വില്‍പ്പനയില്‍ നിന്നും വിട്ടു നിന്നതിനാല്‍ ടയര്‍ ലോബിയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഷീറ്റ് വാങ്ങി കൂട്ടാനായില്ല.
ടയര്‍ നിര്‍മ്മാതാക്കള്‍ നാലാം ഗ്രേഡ് റബര്‍ വില 16,600 രൂപയില്‍ നിന്നും 16,000 ലേയ്ക്ക് ഇടിച്ചു. അഞ്ചാം ഗ്രേഡ് റബര്‍ 15,500-16,000 രൂപയില്‍ നിന്നും 14,700-15,300 രൂപയായി. ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികളില്‍ നിന്നുള്ള പിന്തുണ കുറഞ്ഞതോടെ ഒട്ടുപാല് വില 800 രൂപ കുറഞ്ഞ് 11,000 രൂപയായും ലാറ്റക്സ് 10,000 രൂപയായും ഇടിഞ്ഞു. ഓണം അടുത്ത പശ്ചാത്തലത്തില്‍ വിപണിയിലേയ്ക്കുള്ള ചരക്ക് വരവ് ഉയരുമെന്ന നിഗമനത്തിലാണ് വ്യവസായികള്‍.
നാളികേര വിപണി രക്ഷകന്റെ വരവിനായി കാത്തുനില്‍ക്കുകയാണ്. പിന്നിട്ട എട്ടുമാസമായി വിലത്തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന കൊപ്രയും എണ്ണയും ഉത്സവ വേളയില്‍ കരുത്ത് തിരിച്ചു പിടിക്കുമെന്ന കണക്കുകൂട്ടലിലാണ് വ്യവസായ മേഖലയും. ദക്ഷിണേന്ത്യയില്‍ കൊപ്ര ക്വിന്റലിന് 8100-8250 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഓണ വേളയിലെ പ്രാദേശിക ഡിമാന്റില്‍ കൊപ്രയെ 8400-8700 രൂപയിലേയ്ക്ക് ഉയര്‍ത്താനാവുമെന്ന നിഗമനത്തില്‍ മില്ലുകാര്‍ വെളിച്ചെണ്ണയില്‍ പിടിമുറുക്കുന്നുണ്ട്. അതേസമയം കാങ്കയത്ത് എണ്ണ വില 12,000 രൂപയില്‍ നിന്നും 11,800 ലേയ്ക്ക് താഴ്ന്നു. കൊച്ചിയില്‍ എണ്ണ 13,800 ലും കോഴിക്കോട് 14,100 ത്രിശൂര്‍ 13,700 രൂപയിലുമാണ്.
ഉത്സവകാല ഡിമാന്റില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് കുരുമുളക് വിപണി. ചിങ്ങം പിറന്നെങ്കിലും കാര്‍ഷിക മേഖലകളില്‍ നിന്നും കാര്യമായ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങുന്നില്ല. രണ്ടാഴ്ച്ചയില്‍ ഏറെ സ്റ്റെഡിയായി നീങ്ങിയ വിപണിയില്‍ വരവ് കുറഞ്ഞത് വാങ്ങലുകാരെ നിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിച്ചു.
അന്തര്‍സംസ്ഥാന ഇടപാടുകാരുടെ വരവില്‍ മുളക് വില 200 രൂപ വര്‍ദ്ധിച്ചു. ഈവാരം വാങ്ങലുകാര്‍ രംഗത്ത് സജീവമായാല്‍ നിരക്ക്കൂടുതല് ആകര്‍ഷകമാകുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകള്‍. നിരക്ക് ഉയര്‍ന്നുതുടങ്ങിയ സാഹചര്യത്തില്‍ രംഗത്തുനിന്നും വിട്ടുനിന്ന പല വാങ്ങലുകാരും ചരക്കില്‍ താത്പര്യം കാണിക്കാന്‍ ഇടയുണ്ട്.
ഓഫ് സീസണായതിനാല്‍ വിലക്കയറ്റം ഏതവസരത്തിലും ഉത്്പന്നത്തെ പിടികൂടുമെന്ന് കഴിഞ്ഞവാരം വ്യക്തമാക്കിയത് താഴ്ന്ന വിലയ്ക്ക് മുളക് കൈക്കലാക്കാന്‍ നിന്നവരെ അസ്വസ്ഥരാക്കി. കൊച്ചിയില്‍ അണ് ഗാര്‍ബിള്‍ഡ് കുരുമുളക് 49,700 രൂപയായും ഗാര്‍ബിള്‍ഡ് മുളക് 51,700 രൂപയായും ഉയര്‍ന്നു.
കര്‍ക്കടകത്തിലെ ശക്തമായ മഴ മൂലം പല ഭാഗങ്ങളിലും കുരുമുളക് കൊടികള്‍ക്ക് കനത്ത തിരിച്ചടിനേരിട്ടു. എന്നാല്‍ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് കൃഷി വകുപ്പ് ഇനിയും പുര്ത്തിയാക്കിയിട്ടില്ലെന്ന് മാത്രമല്ല, പല ഭാഗങ്ങളിലും ഇത് സംബന്ധിച്ചുള്ള കണക്കെടുപ്പിന് തുടക്കം കുറിച്ചില്ല. വിളയെ ദോഷകരമായി ബാധിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് കണക്കുകള്‍ ലഭ്യമായാലെ അടുത്ത സീസണിലെ വിപണിയുടെ ചലനങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തത കര്‍ഷകര്‍ക്ക് ലഭ്യമാവു. ഇതിനിടയില്‍ ഉത്പാദനം ഒരു ലക്ഷം ടണ്ണിലേയ്ക്ക് ഉയരുമെന്ന ു പ്രചരിപ്പിച്ച് കര്‍ഷിക മേഖലയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ചില കേന്ദ്രങ്ങള്‍ നീക്കം തുടങ്ങിയതായി സൂചനയുണ്ട്.
അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 6460 ഡോളറാണ്. ബ്രസീല്‍ 3000 ഡോളറിനും ഇന്തോനേഷ്യ 4075 ഡോളറിനും വിയറ്റ്നാം 35,503,800 ഡോളറിനും ശ്രീലങ്ക 5300 ഡോളറിനും മലേഷ്യ 5900 ഡോളറിനും കുരുമുളക് വില്‍പ്പനയ്ക്ക് ഇറക്കി.
ക്രിസ്മസ് ന്യൂ ഇയര്‍ വേളയിലെ ആവശ്യങ്ങള്‍ക്കുള്ള കുരുമുളക് സംഭരണ നീക്കത്തിലാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും. പിന്നിട്ട ഏതാനും മാസങ്ങളായി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നും അത്യാവശ്യം ചരക്ക് മാത്രമേ ഇവര്‍ ശേഖരിച്ചിട്ടുള്ളു. പുതിയ സാഹചര്യത്തില്‍ കയറ്റുമതി രാജ്യങ്ങള്‍ മുളകില്‍ പിടിമുറുക്കാം. ചൈനീസ് ബയ്യര്‍മാര്‍ വിയെറ്റ്നാം, കബോഡിയന്‍ മുളകിനെ തഴഞ്ഞ് ബ്രസീലിന് ചരക്കില്‍ താത്പര്യം കാണിച്ചു.
ഏലക്ക ലേല കേന്ദ്രങ്ങളില്‍ പുതിയ ചരക്ക് വരവ് ഉയര്‍ന്നതിനൊപ്പം ശരാശരി ഇനങ്ങളുടെ വില കിലോ 950-1025 റേഞ്ചില്‍ സ്ഥിരത കണ്ടത്താനുള്ള ശ്രമത്തിലാണ്. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ഏലക്ക ശേഖരിക്കാന്‍ പല അവസരത്തിലും ഉത്സാഹിച്ചു. ഈ വാരം തോട്ടങ്ങളില്‍ നിന്നും കുടുതല്‍ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങാന്‍ ഇടയുണ്ട്. മികച്ചയിനങ്ങള്‍ കിലോ 1350-1500 റേഞ്ചിലാണ് നീങ്ങുന്നത്.
കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളില്‍ നിന്നുമുള്ള ഡിമാന്റില്‍ ജാതിക്ക, ജാതിപത്രി വില പല വിപണികളിലും ഉയര്‍ന്നു. കറിമസാല, ഔഷധ വ്യവസായികളും ഉത്്പന്നം ശേഖരിക്കുന്നുണ്ട്. ജാതിക്ക തൊണ്ടന് കിലോ 275-350 രൂപ വരെയും തൊണ്ടില്ലാത്തത് 600-625 രൂപയിലും ജാതിപത്രി 1300-1400 രൂപയിലും ജാതി ഫ്ളവര്‍ 1800-1850 രൂപയിലും കൈമാറ്റം നടന്നു. ഹൈറേഞ്ചില്‍ ഫ്ളവര്‍ വില 2000 രൂപ വരെയും ഇതിനിടയില്‍ ഉയര്‍ന്ന് ഇടപാടുകള്‍ നടന്നു.