പ്രധാന വാര്‍ത്തകള്‍
റാന്നി നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 3.10 കോടി രൂപയുടെ പ്രവര്‍ത്തികള്‍ നടക്കുന്നതായി അധികൃതര്‍ അറിയിച്ചു


റാന്നി: റാന്നി നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 3.10 കോടി രൂപയുടെ പ്രവര്‍ത്തികള്‍ നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.
റാന്നി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നിര്‍മ്മാണ പുരോഗതിയും പുനരുദ്ധാരണവും വിലയിരുത്താന്‍ അഡ്വ പ്രമോദ് നാരായണ്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്.
വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ തകര്‍ന്നു കിടന്നിരുന്ന അത്തിക്കയം – കക്കുടുമണ്‍ -മന്ദമരുതി റോഡ് (12 കോടി ) ബാസ്റ്റോ റോഡ് (16 കോടി) എന്നിവ ശബരിമല ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണ അനുമതി ലഭിക്കുന്നതിനായി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നതായി എം.എല്‍.എ അറിയിച്ചു.