വാത്തിക്കുടി മേഖലയിലെ കൃഷി ഭൂമിക്ക് പട്ടയം നിഷേധിക്കുന്നവരുടെ ഔദാര്യമായ ഓണക്കിറ്റ് ബഹിഷ്കരിക്കുമെന്ന് കര്‍ഷകര്‍


ചെറുതോണി: വാത്തിക്കുടി മേഖലയിലെ കൃഷി ഭൂമിക്ക് പട്ടയം നിഷേധിക്കുന്നവരുടെ ഔദാര്യമായ ഓണക്കിറ്റ് ബഹിഷ്കരിക്കുമെന്ന് കര്‍ഷകര്‍.
1971ന് മുമ്ബ് കുടിയേറിയ മുഴുവന്‍ ഭൂമിക്കും പട്ടയം നല്‍കണമെന്നാണ് സര്‍ക്കാറിന്‍റെ പ്രഖ്യാപിത നയം. എന്നാല്‍, വാത്തിക്കുടി പഞ്ചായത്തിനെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. പതിറ്റാണ്ടുകളായി മണ്ണില്‍ പൊന്നുവിളയിക്കുന്ന വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി, കനകക്കുന്ന്, മേരിഗിരി, കൊന്നക്കാമാലി, ദൈവംമേട്, മേരിഗിരി, കടക്കയം, പടമുഖം പ്രദേശങ്ങളിലെ കര്‍ഷകരാണ് പട്ടയത്തിനായി കാത്തിരിപ്പ് തുടരുന്നത്. തോപ്രാംകുടി ടൗണിന്‍റെ ഒരു ഭാഗത്തുള്ളവര്‍ക്ക് പട്ടയം നിഷേധിച്ചിരിക്കുകയാണ്.
സി.എച്ച്.ആറില്‍ പെടാത്തതും കുത്തക പാട്ടത്തിന്‍റെ നൂലാമാലകള്‍ ഇല്ലാത്തതുമായ സ്ഥലമാണ് വാത്തിക്കുടിയിലേത്. ലാന്‍ഡ് രജിസ്റ്ററില്‍ ഏലം കൃഷിയെന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതാണ് വാത്തിക്കുടിക്കാര്‍ക്ക് വിനയായത്. ഉദ്യോഗസ്ഥര്‍ വരുത്തിയ തെറ്റ് തിരുത്തിയാല്‍ മാത്രം മതി ഇവിടുത്തുകാര്‍ക്ക് പട്ടയം ലഭിക്കാന്‍. കലക്ടറുടെയോ ആര്‍.ഡി.ഒയോയുടെയോ റിപ്പോര്‍ട്ട് പ്രകാരം ലാന്‍ഡ് റവന്യൂ കമീഷണര്‍ക്കോ സംസ്ഥാന മന്ത്രി സഭക്കോ നയപരമായ തീരുമാനമെടുത്ത് തെറ്റുതിരുത്തി പട്ടയം നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യവുമായി കെ.സി.വൈ.എം ചെറുതോണി: തിരുവനന്തപുരത്ത് ലത്തീന്‍ അതിരൂപത നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇടുക്കി രൂപത കെ.സി.വൈ.എം ചേലച്ചുവട് ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. രൂപത ഡയറക്ടര്‍ ഫാ. ജോസഫ് നടുപ്പടവില്‍ ഉദ്ഘാടനം ചെയ്തു. നൂറോളം യുവജനങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തു.
ഇടുക്കി രൂപത മീഡിയ കമീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് സംസാരിച്ചു. സിസ്റ്റര്‍ ലിന്‍റ, ആല്‍ബര്‍ട്ട് റെജി, ജെറിന്‍ പട്ടാംകുളം, ബിജോ ബൈജു എന്നിവര്‍ നേതൃത്വം നല്‍കി. വിവാഹം തൊടുപുഴ: വെങ്ങല്ലൂര്‍ കുന്നുംപുറത്ത് കെ.വി. മാത്യുവിന്‍റെയും (മാധ്യമം ഏജന്‍റ്) ആല്‍ഫി മാത്യുവിന്‍റെയും മകള്‍ അനീറ്റയും കാക്കൊമ്ബ് മന്നാറത്ത് സണ്ണി മാത്യുവിന്‍റെയും ഷെല്ലി സണ്ണിയുടെയും മകന്‍ മാത്യുവും വിവാഹിതരായി.