പ്രധാന വാര്‍ത്തകള്‍
യാത്രക്കാരുടെ വിവരങ്ങള്‍ വിൽക്കാൻ നീക്കവുമായി ഐ.ആര്‍.സി.ടി.സി: 1000 കോടി ലക്ഷ്യം


യാത്രക്കാരുടെ ഡാറ്റാ ബാങ്ക് പ്രയോജനപ്പെടുത്തി വരുമാനംനേടാനുള്ള നീക്കവുമായി ഇന്ത്യന്‍ റെയില്‍വെയുടെ ടിക്കറ്റ് ബുക്കിങ് കമ്പനിയായ ഐ.ആര്‍.സി.ടി.സി. യാത്രക്കാരുടെ വന്‍തോതിലുള്ള ഡാറ്റ സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലെ കമ്പനികളുമായുള്ള വ്യാപാര ഇടപാടിനായിരിക്കും പ്രയോജനപ്പെടുത്തുക. ഇതിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നതോടെ ഐആര്‍സിടിസിയുടെ ഓഹരി വില അഞ്ചുശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. ഓഹരിയൊന്നിന് 744 രൂപ നിലവാരത്തിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.