പ്രധാന വാര്‍ത്തകള്‍
രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത 4 കോൺഗ്രസ് പ്രവർത്തകർ പിടിയിൽ
കൽപറ്റ: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം നശിപ്പിച്ച സംഭവത്തിൽ ഓഫീസ് അസിസ്റ്റന്‍റ് ഉൾപ്പെടെ 4 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ഗാന്ധിജിയുടെ ഛായാചിത്രം തകർത്തതുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ് പ്രവർത്തകർക്ക് പോലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
ബുധനാഴ്ച ഉച്ചകഴിഞ്ഞും രണ്ട് പേർ വ്യാഴാഴ്ച രാവിലെയുമാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ ആരും ഹാജരായില്ല. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജൂൺ 24ന് ബഫർ സോൺ വിഷയത്തിൽ എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം തകർന്നിരുന്നു. എന്നാൽ ഇത് തകർത്തത് എസ്എഫ്ഐ പ്രവർത്തകരല്ലെന്ന് അന്വേഷണത്തിൽ തെളിയുകയായിരുന്നു.