പ്രധാന വാര്‍ത്തകള്‍
സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് പത്തുവിക്കറ്റ് വിജയം


ഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം. 190 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ സ്‌കോര്‍ മറികടക്കുകയായിരുന്നു. ഇന്ത്യക്കായി ശിഖർ ധവാൻ 81 റൺസും ശുഭ്മാൻ ഗിൽ 82 റൺസും നേടി.
ടോസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 40.3 ഓവറിൽ 189 റൺസിന് എല്ലാവരും പുറത്തായി. ഒമ്പതാം വിക്കറ്റിൽ ബ്രാഡ് ഇവാൻസും റിച്ചാർഡ് എൻ ഗാർവയും ചേർന്ന് പൊരുതി.
ആദ്യ നാല് ബാറ്റ്സ്മാൻമാർ ഇരട്ട അക്കം കടക്കാതെ മടങ്ങിയപ്പോൾ ക്യാപ്റ്റൻ റുഗിസ് ചകബ്വ ഒരറ്റത്ത് പൊരുതി നിന്നു. 35 റൺസെടുത്ത ക്യാപ്റ്റനാണ് ടോപ് സ്കോറർ. ബ്രാഡ് ഇവാൻ 33 റൺസുമായി പുറത്താകാതെ നിന്നു. റിച്ചാർഡ് എൻ ഗാർവ 34 റൺസ് നേടി.