ഇടുക്കി സുവര്‍ണ ജൂബിലി തപാല്‍ സ്റ്റാമ്ബ് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രകാശനം ചെയ്തു
ഇടുക്കി : ഇടുക്കി ജില്ലാ രൂപീകരിച്ചു അമ്ബതു വര്‍ഷം പൂര്‍ത്തിയായ വേളയില്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തപാല് വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം പുറത്തിറക്കിയ തപാല് സ്റ്റാമ്ബിന്റെ പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര് വഹിച്ചു.
കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ കസ്റ്റമൈസെഡ് മൈ സ്റ്റാമ്ബിന്റെ പ്രകാശനം വാഴൂര്‍ സോമന്‍ എം എല്‍ എക്ക് കൈമാറിയാണ് മന്ത്രി നിര്‍വ്വഹിച്ചത്.
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷകാലം നടപ്പിലാക്കി വരുന്ന പരിപാടികള്‍ക്ക് തപാല്‍ സ്റ്റാമ്ബ് പുറത്തിറങ്ങുന്നതോടെ ദേശീയ ശ്രദ്ധ ലഭിക്കുമെന്ന് കരുതുന്നു.
ഇടുക്കി ആര്‍ച്ച് ഡാമിന്റെ ചിത്രം ആലേഖനം ചെയ്തു പുറത്തിറക്കുന്ന ലോകത്തിലെ ആദ്യ സ്റ്റാമ്ബ് എന്ന പ്രാധാന്യവും, ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ആദ്യത്തെ സ്റ്റാമ്ബ് എന്ന വിശേഷണവും ഇടുക്കി സ്റ്റാമ്ബിനു ഉണ്ട്.
തപാല്‍ വകുപ്പിന്റെ ഇ-പോസ്റ്റ് ഓഫീസ് മുഖേന പൊതു ജനങ്ങള്‍ക്കു സ്റ്റാമ്ബ് വാങ്ങാന്‍ സാധിക്കും. വാഴൂര്‍ സോമന്‍ എം എല്‍ എ സര്‍ക്കാരിനു നല്‍കിയ നിവേദനത്തെ തുടര്‍ന്നു ഇടുക്കി പോസ്റ്റല്‍ ഡിവിഷന്റെ സഹകരണത്തോടെ കഴിഞ്ഞ ഒരു വര്‍ഷ കാലം നീണ്ടു നിന്ന തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം കഴിഞ്ഞ ജൂണില്‍ സ്റ്റാമ്ബ് അച്ചടിച്ചു ലഭിച്ചു. സാംസ്‌കാരിക, ഗതാഗത, ധന വകുപ്പിന്റെ അംഗീകാരത്തോടെ കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലയുടെ സുവര്‍ണ ജൂബിലി തപാല്‍ സ്റ്റാമ്ബും കവറും പുറത്തിറക്കാന്‍ 12.25 ലക്ഷം അനുവദിച്ചു.
ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ഇടുക്കി പോസ്റ്റല്‍ സൂപ്രണ്ട് കെ. ജെ. സെനിനാമ്മ, എഡിഎം ഷൈജു പി. ജേക്കബ്, പോസ്റ്റല്‍ അസിസ്റ്റന്റ് സൂപ്രണ്ട് ആര്‍. രശ്മി, ജില്ലാ പ്ലാനിങ് ഓഫീസര്‍ സാബു വര്‍ഗീസ്, ഇടുക്കി തപാല്‍ വകുപ്പ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡോ. ഗിന്നസ് മാടസാമി, പൈനാവ് പോസ്റ്റ്മാസ്റ്റര്‍ നിതിന്‍ ബോസ്, കളക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്റ്റാമ്ബ് പ്രകാശനം.
സ്റ്റാമ്ബിനു തുക അനുവദിച്ച സര്‍ക്കാരിനു വാഴൂര്‍ സോമന്‍ എംഎല്‍എ യോഗത്തില്‍ നന്ദി പറഞ്ഞു. സ്റ്റാമ്ബ് പുറത്തിറക്കുന്നതിന് സജീവമായി പ്രവര്‍ത്തിച്ച ഡോ. ഗിന്നസ് മാടസ്വാമിയെ വാഴൂര്‍ സോമന്‍ എം.എല്‍. എ പൊന്നാടയണിയിച്ച് ആദരിച്ചു.