സംസ്ഥാനത്തെ റോഡുകളിലെ കുഴികളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കെ വിവിധ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
സംസ്ഥാനത്തെ റോഡുകളിലെ കുഴികളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കെ വിവിധ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.
ആറ് മാസത്തിനിടെ നിര്‍മ്മിച്ച റോഡുകളിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്. വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് റോഡിലെ പരിശോധന.
പ്രത്യേക മെഷീന്‍ ഉപയോഗിച്ച് റോഡിന്റെ ചെറുഭാഗം പരിശോധനക്കായി ശേഖരിക്കുന്നുണ്ട്. റോഡിലെ ചളിയും മണ്ണും നീക്കി ആവശ്യത്തിന് മെറ്റലും കൃത്യമായ അളവില്‍ ടാറും ഉപയോഗിച്ചാണോ റോഡ് പുനര്‍നിര്‍മ്മിച്ചത് എന്നറിയാനാണ് ഈ സാമ്ബിള്‍ ശേഖരിക്കുന്നത്. ഇവ ലാബില്‍ അയച്ച പരിശോധന നടത്തും. ലാബ് റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരിക്കും വിജിലന്‍സ് ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുക
നെടുമ്ബാശേരിയില്‍ സ്‌കൂട്ടര്‍ യാത്രികന്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചതിന് പിറകെയാണ് സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ വീണ്ടും ചര്‍ച്ചയായത്.