പ്രധാന വാര്‍ത്തകള്‍
കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്ക് അറസ്റ്റിൽ : അടിമാലി ഗ്രാമ പഞ്ചായത്തിലെ ജീവനക്കാരനെ വിജിലൻസ് പിടികൂടി
അടിമാലി : അടിമാലി ഗ്രാമപഞ്ചായത്തിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കുലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്കിനെ അറസ്റ്റു ചെയ്തു. അടൂർ സ്വദേശി മനോജാണ് പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
റിട്ടയേർഡ് വില്ലേജ് ഓഫീസറുടെ വീടിന് നമ്പർ ഇട്ടു കൊടുക്കുന്നതിനായി 10,000 രൂപ കൈക്കൂലി ആയി ആവശ്യപ്പെട്ടു. പിന്നീട് തരാം എന്ന് ഉറപ്പു നൽകിയെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. തുടർന്ന് 8000 രൂപ കൈപ്പറ്റുന്നതിനിടയിലാണ് വിജിലൻസ് സംഘം കുടുക്കിയത്.
പ്രതി ആവശ്യപ്പെട്ട കൈക്കൂലി കൈപ്പറ്റുവാൻ അടിമാലി പോലീസ് സ്റ്റേഷനു എതിർ വശം കനറാ ബാങ്കിന്റെ എ ടി എമിനു
സമീപം വരുകയും വിജിലൻസ് കൈക്കൂലിയായി നൽകാൻ ഏൽപ്പിച്ച പണം പ്രതി വാങ്ങുന്നതിനിടയിലാണ് തൊടുപുഴ ഡി വൈ എസ് പി യുടെ നേത്യത്വത്തിലുള്ള സംഘം അറസ്റ് ചെയ്തത്