പ്രധാന വാര്‍ത്തകള്‍
ഇടുക്കി – ചെറുതോണി ഡാമിന്റെ 5 ഷട്ടറുകളും ഉയർത്തും
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നതിനാൽ ഇന്ന് (08/08/2022) 03.30 മുതൽ ചെറുതോണി ഡാമിന്റെ നിലവിൽ തുറന്നു വിട്ടിരിക്കുന്ന 2,3,4 ഷട്ടറുകൾക്ക് പുറമെ 5 ഉം 1 ഉം നമ്പർ ഷട്ടറുകൾ 40 സെന്റി മീറ്റർ ഉയർത്തി ആകെ 260 ക്യുമെക്സ് വരെ ജലം പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണം.