പ്രധാന വാര്‍ത്തകള്‍
തായ്‌വാന്‍ മിസൈൽ നിർമാണ വിഭാഗം തലവന്‍ മരിച്ച നിലയിൽ


തായ്‌പേയ് സിറ്റി: തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ തലവനെ മരിച്ച നിലയിൽ കണ്ടെത്തി. തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് യൂണിറ്റ് ഡെപ്യൂട്ടി ഹെഡ് ഔ യാങ് ലി-ഹ്‌സിംഗിനെയാണ് (Ou Yang Li-hsing) ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തായ്‌വാനീസ് സൈന്യത്തിന്‍റെ ഉടമസ്ഥതയിലുള്ള നാഷണൽ ചുങ്-ഷാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഡെപ്യൂട്ടി ഹെഡാണ് അദ്ദേഹം. തായ്‌വാന്‍റെ മിസൈൽ നിർമ്മാണ യൂണിറ്റിനെ നയിക്കുന്നതും ഔ യാങ് ലി-ഹ്‌സിംഗ് ആണ്.