Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഉക്രെയ്ന് നേരെ റഷ്യയുടെ മിസൈൽ വർഷം; തൊടുത്ത് വിട്ടത് 120 ലധികം മിസൈലുകൾ



കീവ്: കീവ്, ഖാർകിവ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഉക്രേനിയൻ നഗരങ്ങളിൽ റഷ്യൻ മിസൈൽ ആക്രമണം. 14 വയസുള്ള കുട്ടിയടക്കം മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

120 ലധികം മിസൈലുകൾ റഷ്യ ഉക്രെയ്‌നിന് നേരെ തൊടുത്ത് വിട്ടതായി ഉക്രേനിയൻ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു. നഗരത്തിന്റെ 90 ശതമാനവും വൈദ്യുതിയില്ലെന്നും വൈദ്യുത പൊതുഗതാഗതം പ്രവർത്തിക്കുന്നില്ലെന്നും എൽവിവ് മേയർ ആൻഡ്രി സഡോവി പറഞ്ഞു. ഉക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ നിരവധി സ്ഫോടനങ്ങൾ നടന്നതായി ഖാർകിവ് മേയർ വ്യക്തമാക്കി. പോളണ്ടിന്റെ അതിർത്തിക്കടുത്തുള്ള ലിവിവ് നഗരത്തിലും സ്ഫോടന ശബ്ദം കേട്ടതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.

ചില റഷ്യൻ മിസൈലുകൾ ഉക്രെയ്ൻ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. അഞ്ച് മിസൈലുകൾ കരിങ്കടലിന് മുകളിലൂടെ വെടിവെച്ചിട്ടതായി തെക്കൻ ഉക്രെയ്നിലെ മൈക്കോലൈവ് പ്രവിശ്യയുടെ ഗവർണർ അറിയിച്ചു. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്ത് റഷ്യയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സുമി മേഖലയിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ഉക്രേനിയൻ സൈന്യത്തിന്റെ കമാൻഡ് നോർത്ത് അറിയിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!