Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

തര്‍ക്കത്തില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു



ഇടുക്കി: ഇടുക്കി അണക്കരക്ക് സമീപം ചെല്ലാ‍ര്‍കോവിലില്‍ മദ്യപാനത്തെിനിടെയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ചെല്ലാര്‍ കോവില്‍ സ്വദേശി രാഹുലാണ് കേസിലെ പ്രതി. ഒന്നാം മൈല്‍ സ്വദേശി ഇടപ്പാടിയില്‍ ഷാജി തോമസിനെയാണ് രാഹുല്‍ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.

ചെല്ലാ‍ര്‍കോവിലിലെ വീട്ടില്‍ വച്ച്‌ ചൊവ്വാഴ്ച ഉച്ചക്കാണ് രാഹുല്‍ സുഹൃത്തായ ഷാജിയെ കൊലപ്പെടുത്തിയത്. കത്തികൊണ്ട് തലക്കു പുറകിലേറ്റ വെട്ടാണ് മരണകാരണമായത്. രാവിലെ മുതല്‍ മറ്റൊരു സുഹൃത്തിനൊപ്പം ഇരുവരും അണക്കരയിലെത്തി മദ്യപിച്ചു. സുഹൃത്ത് വീട്ടിലേക്ക് പോയതിനു ശേഷം ഷാജിയും രാഹുലിന്‍റെ വീട്ടിലെത്തി. മൂന്നു മാസം മുമ്ബ് ഷാജി രാഹുലിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും സഹോദരനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിരുന്നില്ല. ഇതേചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

തര്‍ക്കത്തിനിടെ രാഹുല്‍ വീട്ടിലുണ്ടായിരുന്ന കമ്ബുപയോഗിച്ച്‌ ഷാജിയെ അടിച്ചു. തിരച്ചാക്രമിക്കാന്‍ വന്നപ്പോള്‍ കത്തിയുപയോഗിച്ച്‌ വെട്ടുകയായിരുന്നുവെന്നാണ് രാഹുല്‍ പൊലീസിനോട് പറഞ്ഞത്. തലക്കു പുറകില്‍ അഞ്ചു സെന്‍റീമീറ്റര്‍ വരെ നീളത്തിലുള്ള വെട്ടേറ്റ് നാലു മുറിവുകളുണ്ടായിരുന്നു. ഇതില്‍ നിന്നും രക്തം വാര്‍ന്നാണ് ഷാജി തോമസ് മരിച്ചത്. കൊലപാതക വിവരം രാഹുല്‍ തന്നെയാണ് അയല്‍ വാസികളെ അറിയിച്ചിത്.


ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി. പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. വെട്ടാന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ റിമാന്‍ഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്കയച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!