പ്രധാന വാര്‍ത്തകള്‍
തൊണ്ടി മുതൽ കൃത്രിമ കേസ്; തുടർ നടപടി തടഞ്ഞ് ഹൈക്കോടതി


തിരുവനന്തപുരം: തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്‍റണി രാജു സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിന്‍റെ വിചാരണ നാളെ നടക്കാനിരിക്കെയാണ് കോടതിയുടെ നടപടി.
നിയമനടപടികൾ പൂർത്തിയാക്കാത്തതിനാൽ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസിലെ വിചാരണക്കോടതിയായ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഹൈക്കോടതി നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. ഹർജി നിലനിൽക്കുമോ എന്ന നിയമപ്രശ്നത്തിൽ വിശദമായ വാദം കേൾക്കാനായിരുന്നു ഇത്. ഇതിനിടെയാണ് ആന്‍റണി രാജു പുതിയ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.