കനത്ത മഴയില്‍ തൃശ്ശൂര്‍ ചാവക്കാടും കൊല്ലം ഇത്തിക്കരയാറ്റിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു


കണ്ണൂര്‍: കനത്ത മഴയില്‍ തൃശ്ശൂര്‍ ചാവക്കാടും കൊല്ലം ഇത്തിക്കരയാറ്റിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു.
മലവെള്ള പാച്ചിലില്‍ കണ്ണൂരിലെ മലയോര മേഖലകളില്‍ കനത്ത നാശമാണുണ്ടായത്. വയനാട്ടിലേക്കുള്ള നെടുംപൊയില്‍ ചുരം റോഡില്‍ ഗതാഗതതടസം തുടരുകയാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വിലയിരുത്തും. നിരവധി പേരുടെ വീടും കൃഷിയും നശിച്ച സാഹചര്യത്തില്‍ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. ഇന്നും പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് ഉണ്ട്. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുളള ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇന്നും നാളെയും കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത തുടരന്നുവെന്നാണ് നിലവിലെ വിലയിരുത്തല്‍. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് ഇന്നും കൂടുതല്‍ മഴ സാധ്യത. വെള്ളിയാഴ്ചയോട് കൂടി മഴ കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
നാലിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതിനാല്‍ കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത ജാഗ്രത തുടരുകയാണ്. മണ്ണും പാറയും ഇടിഞ്ഞുവീണ വയനാട്ടിലേക്കുള്ള നെടുമ്ബൊയില്‍ ചുരം റോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കാനായിട്ടില്ല. ഉരുള്‍പൊട്ടലില്‍ മരിച്ച മൂന്ന് പേരുടെയും സംസ്കാരം ഇന്ന് നടക്കും. തിങ്കളാഴ്ച രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ കണിച്ചാര്‍, കേളകം, പേരാവൂര്‍ പഞ്ചായത്തുകളില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലുണ്ടായ കണിച്ചാര്‍ പൂളക്കുറ്റിയില്‍ ജോസെന്നയാളുടെ വീടിന് മുകളിലേക്ക് കല്ലും മരവും പതിച്ചു. ഉഗ്ര ശബ്ദം കേട്ട് മക്കളെയും വിളിച്ച് പുറത്തേക്ക് ഓടിയതിനാലാണ് കുടുംബം രക്ഷപ്പെട്ടത്.
ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് മഴ മുന്നറിയിപ്പോ ഒഴിപ്പിക്കലോ ഇല്ലാത്തതുകൊണ്ടാണ് കണ്ണൂരിലെ മലയോരത്ത് ദുരിതം വര്‍ദ്ധിച്ചതെന്ന് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ്. കണിച്ചാര്‍, കേളകം, പേരാവൂര്‍ പഞ്ചായത്തുകളില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരും കൃഷി നശിച്ചവരുമായി നിരവധി പേരുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി മൂന്ന് പഞ്ചായത്തുകളില്‍ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.