പ്രധാന വാര്‍ത്തകള്‍
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; അപ്പീല്‍ നല്‍കി


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിയുടെ ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു.
ജാമ്യവ്യവസ്ഥ ലംഘിച്ച് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചെന്നാണ് ആരോപണം. ക്രൈംബ്രാഞ്ച് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ തെളിവ് നശിപ്പിച്ചതിന് ദിലീപിനെതിരെ കേസെടുത്തിട്ടുണ്ട്.