നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ റോഡ് വികസനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണം ; മന്ത്രി നിതിന്‍ ഗഡ്കരി
നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ റോഡ് വികസനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ കേരളത്തിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് എം.പി. മാരുമായുള്ള കൂടികാഴ്ച്ചക്കിടയിലാണ് മന്ത്രി പ്രത്യേകം നിര്‍ദ്ദേശം നല്‍കിയത്. കൊച്ചി തേനി ഭാരത് മാലാ പദ്ധതി 3 (എ) നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു ഡി.പി.ആര്‍ അംഗീകാരം ഉടനുണ്ടാകും. എന്‍.എച്ച്85 നിലവിലുള്ള നാഷണല്‍ ഹൈവേ കൊച്ചി മുതല്‍ മൂന്നാര്‍ വരെ 2 ലയിന്‍ വിത്ത് പേവ്ഡ് ഷോള്‍ഡര്‍ എന്ന നിലയില്‍ ടെണ്ടര്‍ നടപടികള്‍ ഉടന്‍ നടക്കും.
മൂവാറ്റുപുഴ കോതമംഗലം ബൈപ്പാസ് പദ്ധതി 30 വര്‍ഷമായി മുടങ്ങി കിടക്കുന്നത് സ്ഥലമെടുപ്പ് നടക്കാത്തതിനാല്‍ ആണ്. സ്ഥലമേറ്റെടുപ്പ് തുക വളരെ കൂടുതല്‍ ആയിട്ടുള്ളത് കുറക്കുന്നതിനായി എലിവേറ്റഡ് മാതൃകയില്‍ ആക്കുന്നത് പരിഗണിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. അതിനായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ടെക്‌നിക്കല്‍ മെമ്ബര്‍ ആര്‍.കെ. പാണ്ഡെ സ്ഥലം സന്ദര്‍ശിക്കും. എന്‍.എച്ച് 185 അടിമാലി കുമളി 3 എ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതും, കുമളി മുണ്ടക്കയം എന്‍.എച്ച് 183, റോഡും ലാന്റ് അക്വിസിഷന്‍ നടപടികള്‍ വേഗത്തില്‍ ആക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം വേഗത്തില്‍ ആക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. 2018 ല്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയ പഴനിശബരിമല പദ്ധതി ക്കും, വിജയപുരം ഊന്നുകല്‍ പദ്ധതിക്കും അംഗീകാരം നല്‍കണമെന്ന് വീണ്ടും അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് നിര്‍ദ്ദേശിക്കപ്പെട്ട അലൈന്‍മെന്റ് സാദ്ധ്യതാ പഠനം നടത്തുന്നതിനും മന്ത്രി നിര്‍ദ്ദേശിച്ചതായും ഡീന്‍ കുര്യാക്കോസ് എംപി. അറിയിച്ചു.