പ്രധാന വാര്‍ത്തകള്‍
ജെൻഡർ സ്റ്റീരിയോടൈപ്പുകളെ തകർത്ത് മീശയിൽ സുന്ദരിയായി മലയാളി യുവതി
കണ്ണൂർ: കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരു യുവതി വർഷങ്ങളായി അഭിമാനത്തോടെ തൻ്റെ മീശ പ്രദർശിപ്പിക്കുന്നു. പലപ്പോഴും ഷേവ് ചെയ്യാൻ ആളുകൾ പറയാറുണ്ടെങ്കിലും അങ്ങനെ ചെയ്യാൻ പദ്ധതികളൊന്നുമില്ലെന്ന് 35 കാരി ഷൈജ പറയുന്നു.
മിക്ക സ്ത്രീകളിൽ നിന്നും വ്യത്യസ്തമായി, തൻ്റെ മേൽചുണ്ടിലെ രോമം വളർത്താൻ ഷൈജ തീരുമാനിച്ചു. നേർത്ത രോമങ്ങൾ താമസിയാതെ അവളെ സന്തോഷിപ്പിക്കുന്ന ഒരു മീശയായി വളർന്നു. “അതില്ലാതെ ജീവിക്കുന്നത് എനിക്കിപ്പോൾ സങ്കൽ പ്പിക്കാൻ പോലും കഴിയില്ല. കോവിഡ് മഹാമാരി ആരംഭിച്ചപ്പോൾ, എല്ലായ്പ്പോഴും മാസ്ക് ധരിക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടില്ല, കാരണം അത് എന്‍റെ മുഖം മൂടി” ഷൈജയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. തന്‍റെ ഭർത്താവോ കുടുംബാംഗങ്ങളോ പോലും തന്‍റെ മീശയെ എതിർക്കുന്നില്ലെന്ന് ഷൈജ പറഞ്ഞു.