പ്രധാന വാര്‍ത്തകള്‍
ഇന്ത്യയിൽ ഗൂഗിൾ മാപ്സ് സ്ട്രീറ്റ് വ്യൂ അവതരിപ്പിച്ചു
ന്യൂഡൽഹി : രണ്ട് പ്രാദേശിക കമ്പനികളുമായി സഹകരിച്ച് ഇന്ത്യയിലെ 10 നഗരങ്ങളിൽ ഗൂഗിൾ മാപ്സ് സ്ട്രീറ്റ് വ്യൂ സേവനം ആരംഭിച്ചതായി കമ്പനി അറിയിച്ചു.
സുരക്ഷാ കാരണങ്ങളാൽ റോഡുകളുടെയും മറ്റ് സൈറ്റുകളുടെയും പനോരമിക് ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സർക്കാർ നേരത്തെ അനുവദിച്ചിരുന്നില്ല.
സ്ട്രീറ്റ് വ്യൂ ലോഞ്ച് ചെയ്യുന്നതിന് ജെനെസിസ് ഇന്‍റർനാഷണലുമായും ടെക് മഹീന്ദ്രയുമായും സഹകരിച്ചതായി ഗൂഗിൾ അറിയിച്ചു.