പ്രധാന വാര്‍ത്തകള്‍
ഭിന്നശേഷിക്കാരോട് സംസാരിക്കാന്‍ ആംഗ്യഭാഷ പരിശീലിച്ച് പൊലീസ്

കോഴിക്കോട്: ഭിന്നശേഷിക്കാരോട് സംസാരിക്കാൻ കോഴിക്കോട് സിറ്റി പൊലീസ് ആംഗ്യഭാഷ പരിശീലിക്കുന്നു. സംസ്ഥാനത്ത് ആദ്യമായാണ് പൊലീസുകാർക്ക് ആംഗ്യഭാഷാ പരിശീലനം നൽകുന്നത്. വരും ദിവസങ്ങളിൽ എല്ലാ പൊലീസുകാർക്കും ആംഗ്യഭാഷയിൽ പരിശീലനം നൽകും. ഓൺലൈൻ ക്ലാസുകളും ക്രമീകരിക്കും.
പൊലീസ് സ്റ്റേഷനിൽ വരുമ്പോൾ സംസാരിക്കാൻ കഴിയാത്തവർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാനാണിത്. അവരുടെ ഭാഷയിൽ അവരുടെ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശ്രമം. ഇതിനായി നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലെയും പൊലീസുകാർക്ക് പരിശീലനം നൽകുന്നുണ്ട്.
കോമ്പോസിറ്റ് റീജിയണൽ സെന്‍ററുമായി സഹകരിച്ചാണ് പദ്ധതി. ഭിന്നശേഷിക്കാർക്ക് പദ്ധതി ഏറെ ഗുണം ചെയ്യുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.