പ്രധാന വാര്‍ത്തകള്‍
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഡോളറിനെതിരെ 79.99ൽ രൂപ
ന്യൂ ഡൽഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. രൂപയുടെ മൂല്യം ഇന്ന് രാവിലെ 79.90 ൽ നിന്ന് 79.99 ലേക്ക് എത്തി. ഇന്നലെ രാവിലെ രൂപയുടെ മൂല്യം 0.17 ശതമാനം ഇടിഞ്ഞിരുന്നു. വൈകുന്നേരത്തോടെ വീണ്ടും 79.90 ആയി കുറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് തുറന്നത്. സെൻസെക്സ് 300 പോയിന്‍റ് ഉയർന്നു. നിഫ്റ്റി 16,000 കടന്നു. ആഗോള മാന്ദ്യത്തിന്‍റെ ഭയം ഓഹരി വിപണികളെയും ബാധിക്കുന്നുണ്ട്.
ജൂലൈ 26,27 തീയതികളിൽ തീയതികളിൽ യുഎസ് ഫെഡ് ചേരാനിരിക്കെ പലിശനിരക്ക് ഉയർന്നേക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. പലിശ നിരക്ക് 100 ബേസിസ് പോയിന്‍റ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.