Idukki വാര്‍ത്തകള്‍
പീരുമേട് മുനിസിഫ് കോടതിയുടെ ഓഫിസ് കെട്ടിടത്തിന്‍റെ സീലിങ് അടര്‍ന്നുവീണു
പീരുമേട്: മുനിസിഫ് കോടതിയുടെ ഓഫിസ് കെട്ടിടത്തിന്‍റെ സീലിങ് അടര്‍ന്നുവീണു. ബുധനാഴ്ച ഉച്ചക്ക് 12നാണ് സംഭവം.
സീലിങ്ങ് വീഴുമ്ബോള്‍ സമീപം നാല് ജീവനക്കാര്‍ ഉണ്ടായിരുന്നു.
ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോടതി പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിട സമുച്ചയത്തിന് സമീപത്തെ കെട്ടിടത്തിലാണ് ഓഫിസ്.