പ്രധാന വാര്‍ത്തകള്‍
ശക്തമായ മഴ; ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നു
ഇടുക്കി: ശക്തമായ മഴയില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 50.96 ശതമാനമായി ഉയര്‍ന്നു. ജൂലൈ ഒന്ന് മുതല്‍ തിങ്കളാഴ്ച വരെ മാത്രം ജലനിരപ്പില്‍ 15.28 അടിയുടെ വര്‍ധനവാണ് ഉണ്ടായത്.2356.02 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.ഏതാനും ദിവസങ്ങളായി ഡാമിന്റെ വ്യഷ്ടി പ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. ഞായറാഴ്ച ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 94.8 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഈ വര്‍ഷകാലത്ത് ലഭിച്ച ഏറ്റവും ഉയര്‍ന്ന മഴയാണിത്. ഈ മാസം ഇതുവരെ 323.811 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലം ഡാമില്‍ ഒഴുകിയെത്തി. ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ച് ഞായറാഴ്ച മൂലമറ്റം നിലയത്തില്‍ 2.716 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു.