പ്രധാന വാര്‍ത്തകള്‍
‘വന്നല്ലോ വനമാല’ സംവിധായകന്‍ കെ എന്‍ ശശിധരന്‍ അന്തരിച്ചു
ചാവക്കാട്: സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാവിലെ ഏറെ വൈകിയും എഴുന്നേൽക്കാതിരുന്നപ്പോൾ വീട്ടുകാർ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചാവക്കാട് സ്വദേശിയാണ് കെ എൻ ശശിധരൻ. സിനിമകൾക്ക് പുറമെ നിരവധി ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇവയിൽ ഏറ്റവും ശ്രദ്ധേയമായത് വനമല സോപ്പിന്‍റെ പരസ്യമാണ്. ‘വന്നല്ലോ വനമല വന്നല്ലോ’ എന്ന ഗാനം ഉൾപ്പെടുന്ന പരസ്യചിത്രം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
പി കെ നന്ദന വർമ്മയുടെ അക്കരെ എന്ന നോവലിനെ ആസ്പദമാക്കി കെ എൻ ശശിധരൻ സംവിധാനം ചെയ്ത അതേ പേരിലുള്ള സിനിമയിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് മിസ്സിങ് ഗേൾ, നയന തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.