മാട്ടുപ്പെട്ടി പുഴയോരത്ത് സ്വാമിശില കണ്ടെത്തിയതായി തൊഴിലുറപ്പ് തൊഴിലാളികള്‍
മൂന്നാര്‍: മാട്ടുപ്പെട്ടി പുഴയോരത്ത് സ്വാമിശില കണ്ടെത്തിയതായി തൊഴിലുറപ്പ് തൊഴിലാളികള്‍. കഴിഞ്ഞ ദിവസം കാടുകള്‍ വെട്ടിതെളിച്ചതോടെയാണ് സ്വാമിയുടെ ശില ആകൃതിയിലുള്ള കല്ല് തൊഴിലാളികള്‍ പുഴയുടെ സമീപത്ത് കണ്ടെത്തിയത്.
മാട്ടുപ്പെട്ടി പുഴയോരത്ത് കാടുകള്‍ വെട്ടിത്തെളിച്ച് ഫലവൃക്ഷങ്ങള്‍ വച്ചുപിടിക്കുന്ന പണികള്‍ക്കായാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ മൂന്നാര്‍ സൈലന്റ്‌വാലി റോഡിലെ പുഴയോരത്ത് എത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ പൊന്തക്കാടുകള്‍ വെട്ടിത്തെളിക്കുന്നതിനിടെ സ്വാമിയുടെ ശില ആകൃതിയിലുള്ള കല്ല് കണ്ടെത്തുകയായിരുന്നു. സംഭവം മൂന്നാര്‍ ദേവസ്‌ഥാനം അധികൃതരെ അറിയിച്ചെങ്കിലും ആരും എത്തിയില്ല. അപൂര്‍വമായി കാണപ്പെടുന്ന കല്ല് ഇവിടെ നിന്നും അമ്ബലത്തിലേക്ക് മാറ്റണമെന്ന് മുത്തുവീരന്‍ എന്ന പൂജാരി പറയുന്നു. പൂര്‍വികര്‍ താമസിച്ചിരുന്ന മേഖലകളില്‍ കാണപ്പെടുന്ന അപൂര്‍വമായ കല്ലാണ് പുഴയോരത്ത് കണ്ടെത്തിയതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സംഭവം നേരില്‍ കണ്ട് എന്തെങ്കിലും പ്രത്യേക ഉണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.