പത്ത് സി.എന്‍.ജി ബസുമായി കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: അറുപത്തിയഞ്ച് ലക്ഷം രൂപയുടെ സി.എന്‍.ജി ബസിന്റെ സ്ഥാനത്ത് വെറും 6.5 ലക്ഷം രൂപ ചെലവഴിച്ച് പത്ത് സി.എന്‍.ജി ബസുമായി കെ.എസ്.ആര്‍.ടി.സി.
ഇത്തരത്തിലുള്ള ആദ്യ ബസ് സര്‍വീസിന് തയ്യാറായി. പഴയ ഡീസല്‍ ബസിന്റെ എന്‍ജിന്‍ മാറ്റി സി.എന്‍.ജി എന്‍ജിന്‍ ഘടിപ്പിക്കുകയായിരുന്നു. സി.എന്‍.ജി ബസ് പുതിയൊരെണ്ണം വാങ്ങാന്‍ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് ഉള്‍പ്പെടെ വേണ്ടിയിരുന്നത് 65 ലക്ഷം രൂപയായിരുന്നു. അതിന്റെ പത്തിലൊന്നു ചെലവിലാണ് ഡല്‍ഹിയിലെ `ജിയോ ലക്ക് ‘ എന്ന സ്ഥാപനം, ഡീസല്‍ ബസിനെ സി.എന്‍.ജി ബസാക്കി മാറ്റിയത്.
ഇപ്പോള്‍ ആലുവയിലുള്ള ബസ് പരീക്ഷണ ഓട്ടത്തിനായി തിരുവനന്തപുരത്ത് എത്തിക്കും. അടിക്കടി കയറ്റവും ഇറക്കവുമുള്ള റോഡുകള്‍ തിരുവനന്തപുരത്ത് കൂടുതലുള്ളതുകൊണ്ടാണ് ബസിന്റെ ഇന്ധന ക്ഷമത പരീക്ഷിക്കാനായി ഇവിടെ ഓടിക്കുന്നത്. പരീക്ഷണ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വീസിനുള്ള റൂട്ടുകള്‍ നിശ്ചയിക്കും. വൈകാതെ 100 ഡീസല്‍ ബസുകള്‍ സി.എന്‍.ജിയിലോട്ട് മാറ്റാനാണ് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിന്റെ തീരുമാനം.
ഡീസല്‍ ബസിന്റെ ഇരട്ടി വിലയ്ക്ക് മൈലേജ് കുറഞ്ഞ 700 സി.എന്‍.ജി ബസ് വാങ്ങാനുള്ള തീരുമാനം വലിയ ബാദ്ധ്യതയാകുമെന്ന് കേരളകൗമുദി കഴിഞ്ഞ മാസം 23ന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ആ തീരുമാനം കോര്‍പ്പറേഷന്‍ പിന്‍വലിച്ചത്. പകരം ലാഭകരമാകുമെന്ന് കണ്ടെത്തിയവയില്‍ ഒരു മാര്‍ഗമാണ് കാലാവധി കഴിഞ്ഞ ഡീസല്‍ എന്‍ജിന്‍ ബസുകളെ സി.എന്‍.ജിയിലേക്ക് മാറ്റുകയെന്നത്. ഈ ബസ് മൂന്നു വര്‍ഷം മാത്രം സര്‍വീസ് നടത്തിയാലും ലാഭമെന്നാണ് കണക്കുകൂട്ടല്‍.
ഡീസല്‍ സി.എന്‍.ജിയിലേക്ക്
ഡീസല്‍ എന്‍ജിന്‍ മാറ്റി സി.എന്‍.ജി എന്‍ജിനാക്കാന്‍- Rs.6.5 ലക്ഷം
സി.എന്‍.ജി എന്‍ജിനൊപ്പം
ബി.എസ് 6 ഗിയര്‍ ബോക്സും-Rs.15 ലക്ഷം