മാസ്റ്റര്‍കാര്‍ഡിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി ആര്‍ബിഐ.
മാസ്റ്റര്‍കാര്‍ഡിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി ആര്‍ബിഐ. ഒരു വര്‍ഷം മുന്‍പാണ് റിസര്‍വ് ബാങ്ക് മാസ്റ്റര്‍ കാര്‍ഡിന് മുകളില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പേയ്മെന്റ് സിസ്റ്റം ഡാറ്റയുടെ സംഭരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2021 ജൂലൈയില്‍ ആര്‍ബിഐ മാസ്റ്റര്‍കാര്‍ഡിന് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയത്.
നിലവില്‍ മാസ്റ്റര്‍കാര്‍ഡ് ഏഷ്യ, പസഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ പേയ്മെന്റ് സിസ്റ്റം ഡാറ്റ സംഭരണം തൃപ്തികരമായ രീതിയില്‍ നടക്കുന്നത് കണക്കിലെടുത്താണ് ആര്‍ബിഐയുടെ പുതിയ തീരുമാനം.
ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാന്‍ ആര്‍ബിഐ നിര്‍ദ്ദേശം. ആര്‍ബിഐയുടെ പണനയ അവലോകന യോഗത്തിനു ശേഷമാണ് തീരുമാനം. ക്രെഡിറ്റ് കാര്‍ഡ് യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള നടപടി റുപേ ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും തുടങ്ങും. ഈ നീക്കം ഡിജിറ്റല്‍ പേയ്‌മെന്റിന്റെ വ്യാപ്തി വര്ധിപ്പിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.