വ്യാപാര സ്ഥാപനങ്ങളില്‍ തട്ടിപ്പ് നടത്തിയ പ്രതി റിമാന്റില്‍
മാള: വ്യാപാര സ്ഥാപനങ്ങളില്‍ തട്ടിപ്പ് നടത്തിയ പ്രതി റിമാന്റില്‍.
ഇടുക്കി അമരാവതി സ്വദേശി പാലക്കത്ത് വീട്ടില്‍ അമീറി (34) നെയാണ് റിമാന്റ് ചെയ്തത്.മാളയിലെ സാനിറ്ററി സ്ഥാപനത്തിലേക്ക് വിളിച്ച് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് പണം തട്ടിയെടുത്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തിയതായി പോലിസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അമീറിനെ എറണാകുളത്ത് നിന്നാണ് പോലിസ് പിടികൂടിയത്. ഈ കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലിസ് പറഞ്ഞു.
എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ ഇരുപത്തി അഞ്ചോളം പരാതികള്‍ ഉണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ വി സജിന്‍ ശശി പറഞ്ഞു. തട്ടിപ്പിനായി ഒരിക്കല്‍ ഉപയോഗിച്ച ഫോണ്‍ നമ്ബര്‍ പിന്നീട് ഉപയോഗിക്കില്ല. തട്ടിപ്പിന് ശേഷം മാറി മാറി താമസിക്കുന്നതാണ് പതിവ്. സമാന രീതിയില്‍ തട്ടിപ്പ് നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തട്ടിപ്പ് പണം ആര്‍ഭാട ജീവിതത്തിനായാ ണ് ചിലവഴിക്കുന്നത്.സ്‌പെഷല്‍ ബ്രാഞ്ച് എ എസ് ഐ മുരുകേഷ് കടവത്ത്, എ എസ് ഐ സി എസ് സുമേഷ്, സി പി ഒമാരായ ജിബിന്‍ കെ ജോസഫ്, ആന്റോ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.