ശബരിമലയിൽ 1.15 കോടിയുടെ തട്ടിപ്പ്; ദേവസ്വം ഓഫീസർ അറസ്റ്റിൽ
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലയ്ക്കല്‍ മെസിലേക്ക് ശബരിമല തീര്‍ത്ഥാടന കാലത്ത് പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങിയ വകയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ നിലയ്ക്കല്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ പത്തനംതിട്ട വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു.ആയൂര്‍ നിര്‍മ്മാല്യം വീട്ടില്‍ ജെ. ജയപ്രകാശാണ് അറസ്റ്റിലായത്.
മെസ്സിലേക്ക് സാധനങ്ങള്‍ എത്തിച്ച വകയില്‍ കരാറുകാരന്റെ പേരില്‍ വ്യാജ ബില്ലും സീലും ഉണ്ടാക്കി തട്ടിപ്പു നടത്തിയെന്നാണ് പരാതി.കരാറുകരന് 30,00.903 രൂപയാണ് നല്‍കാനുണ്ടായിരുന്നത്.ഇതില്‍ 8.20 ലക്ഷം രൂപ നല്‍കി.ബാക്കി തുകയ്ക്ക് പകരം പ്രതിയുടെ നേതൃത്വത്തില്‍ 1.15കോടിയുടെ ചെക്കുകള്‍ എഴുതി കരാറുകാരന്റെ കള്ള ഒപ്പിട്ട് ധനലക്ഷ്മി ബാങ്കിന്റെ സന്നിധാനം ബ്രാഞ്ചില്‍ കൊടുത്ത് പണം പിൻവലിക്കുകയായിരുന്നു.
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടു ദിവസത്തേക്ക് വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടു.നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ കൊട്ടാരക്കര ഓഫീസിലെ ഓഡിറ്ററായി പ്രവർത്തിച്ച് വരികയായിരുന്നു.