കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍
കെപിസിസി ആസ്ഥാനത്തെ അക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് കരിദിനം ആചരിക്കും


തിരുവനന്തപുരം : കെപിസിസി ആസ്ഥാനത്തിന് നേരെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസ് ഒരിക്കലും അക്രമത്തിന് മുതിരാറില്ല. ജനാധിപത്യ രീതിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നത് തെറ്റാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.