കേരള ന്യൂസ്
‘ജനത്തെ വഴിയിൽ തടയുന്നില്ല’; സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ദീർഘ നേരം വഴിയിൽ അനാവശ്യമായി തടയ്യുന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്.
സുരക്ഷയുടെ പേരിൽ കറുത്ത മാസ്ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിക്കഴിഞ്ഞു.
അതേസമയം, മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. ഇത് സംബന്ധിച്ച് എഡിജിപി (ക്രമസമാധാനം), സോണൽ ഐജി, റേഞ്ച് ഡിഐജി, ജില്ലാ പോലീസ് മേധാവിമാർ എന്നിവർക്ക് നിർദ്ദേശം നൽകിയതായി ഡിജിപി അറിയിച്ചു.