എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കാഞ്ചിയാർ കരയോഗത്തിൻ്റെ പ്രമേയം


എൻ.എസ്.എസ് നേതൃത്വത്തിനെതിരെ പ്രമേയം പാസാക്കി
കട്ടപ്പന: കാഞ്ചിയാർ ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ
നായർ സർവീസ് സൊസൈറ്റി നേതൃത്വത്തിനെതിരെ പ്രമേയം പാസാക്കി. ജനാധിപത്യ വിരുദ്ധമായ രീതിയിൽ ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ കമ്മിറ്റി പിരിച്ചുവിടുകയും ചില ആളുകളുടെ വ്യക്തി താല്പര്യങ്ങളുടെ പേരിൽ ചാർജുകൾ കൈമാറുകയും ചെയ്ത നായർ സർവീസ് സൊസൈറ്റി ഹെഡ് ഓഫീസ് നടപടിയെ ശക്തമായി അപലപിക്കുകയും ഹെഡ് ഓഫീസിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു. അടിയന്തരമായി ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും അതുവരെ നിലവിലുള്ള ഭരണസമിതിയെ തുടരാൻ അനുവദിക്കണമെന്നും യോഗം കൂട്ടിച്ചേർത്തു. കാഞ്ചിയാർ കരയോഗം പ്രസിഡൻ്റ് രവീന്ദ്രൻനായർ മഠത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിലീപ് കുമാർ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് അരുൺ എൻ നായർ, ജോയിൻ്റ് സെക്രട്ടറി പി.ബി സുരേഷ്, ഭരണസമിതി അംഗങ്ങളായ രാജശേഖരൻ നായർ, ഓമനക്കുട്ടൻ, സിനീഷ് എന്നിവർ പ്രസംഗിച്ചു.