കേരള ന്യൂസ്
സ്വപ്നയുടെ കേസിൽ നിന്ന് പിന്നോട്ടില്ലെന്ന് അഭിഭാഷകൻ ആർ കൃഷ്ണരാജ്


കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കേസിൽ ഹാജരാകുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് അഭിഭാഷകൻ ആർ കൃഷ്ണരാജ്. അറസ്റ്റിന്റെ പേരിൽ കേസിൽ ഹാജരാകുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിന്ത മിഥ്യാധാരണയാണെന്നും അദ്ദേഹം പറഞ്ഞു.
“അത്തരം ഭീഷണികളെ ധീരതയോടെ നേരിടും. കേസ് രജിസ്റ്റർ ചെയ്ത് തന്നെ ഭയപ്പെടുത്താമെന്ന് പിണറായി കരുതണ്ട. ഞാൻ വീട്ടിൽ തന്നെയുണ്ട്, അറസ്റ്റിനെ ഭയക്കുന്നില്ല” കൃഷ്ണരാജ് മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകനാണ് കൃഷ്ണരാജ്.