കേരള ന്യൂസ്
കറുത്ത മാസ്ക് ധരിക്കാൻ വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതു പരിപാടിയിൽ കറുത്ത മാസ്കുകൾക്ക് നിരോധനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. കറുത്ത മാസ്ക് ധരിക്കുന്നവരെ വിലക്കിയെന്ന മാധ്യമ വാർത്തകൾ സംബന്ധിച്ചാണു പ്രതികരണം.
കറുത്ത മാസ്ക് ധരിച്ച മാധ്യമപ്രവർത്തകരോട് മാസ്ക് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത വസ്ത്രം ധരിക്കുന്നത് നിരോധിക്കുകയും ചെയ്തത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കലൂരിൽ കറുത്ത വസ്ത്രം ധരിച്ച ട്രാൻസ്ജെൻഡറുകളെ പൊലീസ് കസ്റ്റഡിയിലെടുത്തതും വിവാദമായി. മെട്രോയിൽ യാത്ര ചെയ്യാനാണ് ഇവർ എത്തിയത്. പ്രതിഷേധിക്കാൻ വന്നിട്ടില്ലെന്ന് പറഞ്ഞിട്ടും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.