കേരള ന്യൂസ്
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ് സ്വപ്ന


പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു. തന്റെ അഭിഭാഷകനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. സ്വപ്നയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംസാരിക്കുമ്പോൾ സ്വപ്ന വിതുമ്പുകയായിരുന്നു.
ഇടനിലക്കാരൻ ഷാജ് കിരൺ പറഞ്ഞതെല്ലാം നടക്കുന്നുവെന്ന് സ്വപ്ന പറഞ്ഞു. വക്കീലിനെ പൊക്കുമെന്ന് ഷാജ് പറഞ്ഞിരുന്നു. ഇന്ന് അതുതന്നെ സംഭവിച്ചു. പറഞ്ഞിരുന്നു. അതുപോലെ ഇന്ന് നടന്നു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. അതും നടന്നുവെന്നും സ്വപ്ന പറഞ്ഞു.