പ്രധാന വാര്‍ത്തകള്‍
തൊഴില്‍ നേടാനും തൊഴിലാളികളെ നേടാനുമുള്ള പ്രൈംമിനിസ്റ്റേഴ്‌സ് നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള തിങ്കളാഴ്ച കട്ടപ്പന ഗവ. ഐ.ടി.ഐ യില്‍


അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴില്‍ നേടാനും വ്യവസായ സംരംഭകര്‍ക്ക് തൊഴിലാളികളെ നേടാനുമുള്ള പ്രൈംമിനിസ്റ്റേഴ്‌സ് നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള എല്ലാ മാസത്തേയും രണ്ടാമത്തെ തിങ്കഴാഴ്ച അല്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്നു. ഇടുക്കി ജില്ലയിലെ അപ്രന്റീസ്ഷിപ്പ് മേള ജൂണ്‍ 13, രാവിലെ 9 മണിക്ക് കട്ടപ്പന ഗവ. ഐ.ടി.ഐ യില്‍ നടത്തും. ഐടി.ഐ ട്രേഡ് ടെസ്റ്റ് പാസായ ട്രെയിനികളെ കൂടാതെ, ഡിപ്‌ളോമ/ഡിഗ്രി കഴിഞ്ഞ ട്രെയിനികളെയും സ്ഥാപനങ്ങള്‍ക്ക് തെരഞ്ഞെടുക്കുന്നതിന് അവസരമുണ്ട്. വിവിധ ട്രേഡുകളില്‍ ട്രേഡ് ടെസ്റ്റ് പാസായ ഐ.ടി.ഐ ട്രെയിനികളെയും മറ്റു സെക്ടറുകളിലുളള ഡിപ്‌ളോമ/ഡിഗ്രി ട്രെയിനികളെയും ആവശ്യമുളള സ്ഥാപനങ്ങള്‍ക്ക് കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ നടക്കുന്ന മേളയില്‍ നേരിട്ട് പങ്കെടുത്ത് തിരഞ്ഞെടുക്കാം. ട്രെയിനികളെ ആവശ്യമുളള സ്ഥാപനങ്ങളും പരിശീലനം ആഗ്രഹിക്കുന്ന ട്രെയിനികളും dgt.gov.in/appmela/2022 എന്ന പോര്‍ട്ടലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 04868 272216 ; ഇ-മെയില്‍: [email protected]