രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു : നാലാം തരംഗത്തിന്‍റെ സൂചനയില്ലെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി
ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 4370 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
നാലാം തരംഗത്തിന്‍റെ സൂചനയില്ലെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി.
രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. നാലാം തരംഗത്തിന്‍റെ സൂചനയല്ല ഇതെന്ന് ഐ.സി.എം.ആര്‍. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമീരന്‍ പാണ്ഡ പറഞ്ഞു. ജില്ലാതലത്തില്‍ ജാഗ്രത പാലിക്കണം. അഞ്ചു സംസ്ഥാനങ്ങളിലെ ഏതാനും ജില്ലകളില്‍ മാത്രമാണ് കേസുകള്‍ വര്‍ധിക്കുന്നതെന്നും ഈ സംസ്ഥാനങ്ങളില്‍ മൊത്തത്തില്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗവ്യാപനം റിപ്പോര്‍ട്ട് ചെയുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വീഴ്ച വരുത്തരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 24,052 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 15 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 5,24,692 ആയി.