ഗുരൂവായൂര്‍ ക്ഷേത്രത്തിലെ ഥാറിന് പുനര്‍ലേലത്തില്‍ 43 ലക്ഷം: സ്വന്തമാക്കിയത് വിഘ്നേഷ് വിജയകുമാര്‍
ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാറിന് പുനര്‍ലേലത്തില്‍ 43 ലക്ഷം രൂപ.
പുനര്‍ലേലത്തില്‍ അങ്ങാടിപ്പുറം സ്വദേശിയും ദുബായില്‍ ബിസിനസുകാരനുമായ വിഘ്നേഷ് വിജയകുമാറാണ് 43 ലക്ഷം രൂപയ്ക്ക് ലേലം ഉറപ്പിച്ചത്. ഇത് കൂടാതെ ജിഎസ്ടിയും അടക്കണം.ഗുരൂവായൂര്‍ ക്ഷേത്രത്തിലെ ഥാറിന് പുനര്‍ലേലത്തില്‍ 43 ലക്ഷം: സ്വന്തമാക്കിയത് വിഘ്നേഷ് വിജയകുമാര്‍
15.10 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അമല്‍ മുഹമ്മദ് ലേലം കൊണ്ട വാഹനത്തിനാണ് പുനര്‍ ലേലത്തില്‍ 43 ലക്ഷം ലഭിച്ചത്. അമല്‍ മുഹമ്മദിന്റെ ലേലം ശരിയായ രീതിയിലല്ല നടന്നതെന്ന് ആരോപിച്ച് ഹിന്ദു സംഘടന കോടതിയെ സമീപിച്ചിരുന്നു. അന്ന് ലേലത്തില്‍ പങ്കെടുത്തത് ഒരാള്‍ മാത്രമായിരുന്നു. വേണ്ടത്ര പ്രചാരവും സമയവും നല്‍കാതെ തിടുക്കത്തിലാണ് അന്ന് ലേലം നടത്തിയത് എന്ന് പരാതികളെ തുടര്‍ന്നാണ് ദേവസ്വം കമ്മിഷണര്‍ വീണ്ടും ലേലം നടത്താന്‍ തീരുമാനിച്ചത്.
ഇത്തവണ ലേലം വിളിക്കുന്നതിന് മുന്നോടിയായി കൂടുതല്‍ പ്രചാരണം നല്കിയിരുന്നതിനാല് കൂടുതല്‍ ആളുകളും ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി നല്‍കിയതാണ് വാഹനം.