പ്രധാന വാര്‍ത്തകള്‍
പ്ലാസ്റ്റിക് മാലിന്യത്തിനിടെ കുഞ്ഞിന്റെ മൃതദേഹം; എവിടെ നിന്ന്, എങ്ങനെ ദുരൂഹത.. സംഭവം കോട്ടയം മെഡിക്കൽ കോളേജിൽ


മാലിന്യത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ട സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളജിലെ ആരോഗ്യ വിഭാഗം ആദ്യം പരിശോധിക്കുന്നത് ഗൈനക്കോളജിയിലെ അടുത്ത ദിവസങ്ങളിലെ ശിശു മരണങ്ങൾ. പ്രാഥമിക പരിശോധനയിൽ ഇത്തരത്തിൽ ഒരു നവജാത ശിശുമരണം കണ്ടെത്താനായില്ല. തുടർന്ന് മാലിന്യസംസ്കരണ സംവിധാനങ്ങളും വികേന്ദ്രീകരണവും പരിശോധിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഇത്തരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് ഇടയിൽ തള്ളാനുള്ള സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്.