Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ ഐസിയുവിൽ വച്ച് പറഞ്ഞു; കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു



തിരുവനന്തപുരം: ഷാരോൺ രാജ് കരഞ്ഞുകൊണ്ട് ഐസിയുവിൽ വച്ച് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും ബന്ധുവിനോട് പറഞ്ഞതായി കുറ്റപത്രം. ജ്യൂസിൽ കീടനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലാണ് പരാമർശം.

ഗ്രീഷ്മയും ഷാരോണും നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും കീടനാശിനി കലർത്തിയ കഷായം നൽകിയ ദിവസം ഗ്രീഷ്മ പലതവണ വീട്ടിൽ വന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. പതിമൂന്നാം തീയതി രാത്രി ഇരുവരും ഒരു മണിക്കൂറോളം ലൈംഗിക കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. 2022 ഒക്ടോബർ 14 ന് രാവിലെ ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന് നിരവധി തവണ നിർബന്ധിച്ചതിനാലാണ് വീട്ടിൽ പോയതെന്നാണ് ഷാരോൺ ബന്ധുവിനോട് പറഞ്ഞത്.

2021 ഒക്ടോബർ മുതൽ ഷാരോൺ രാജും ഗ്രീഷ്മയും പ്രണയത്തിലായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2022 മാർച്ച് 4ന് പട്ടാളക്കാരനായ ഒരാളുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ഷാരോണുമായി പിണങ്ങി. 2022 മെയ് മുതൽ ഷാരോണുമായി വീണ്ടും അടുപ്പത്തിലായി. നവംബറിൽ ഷാരോണിന്‍റെ വീട്ടിൽ വെച്ച് താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയിൽ വച്ച് താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും കുറ്റപത്രത്തിൽ പറയുന്നു.

14ാം തീയതി വീട്ടിൽ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ട ​ഗ്രീഷ്മ ഇവിടെ വച്ച് ഷാരോണിന് കഷായം നൽകുകയായിരുന്നു. കഷായം കുടിച്ച ഷാരോൺ ചർദ്ദിച്ചു. തിരിച്ചു പോകുമ്പോൾ ബൈക്കിൽ വച്ചും ചർദ്ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോൺ പറഞ്ഞു. ഗ്രീഷ്മയുടെ അമ്മയ്ക്ക് കൊലപാതകത്തെ കുറിച്ച് അറിയാമായിരുന്നെന്നും, അമ്മാവനാണ് തെളിവുകൾ നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!