Idukki വാര്ത്തകള്
കേരളത്തിന്റെ ജനകീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും ബ്ലഡ് ഡൊണേഷൻ ക്യാമ്പും നടത്തി

കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിൻ അയ്മനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് ആൽബിൻ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് മോബിൻ മാത്യു,കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി Adv ജിതിൻ ഉപ്പുമാക്കൽ,യൂത്ത് കോൺഗ്രസ്, നേതാക്കളായ മഹേഷ് മോഹനൻ അലൻ സി മനോജ്,നിതിൻ ജോയ്, ബിബിൻ ആനിക്കാട്ട്, സാലു മുള്ളൻചിറ , ജോൺസൻ ജോയി ഷെബിൻ തോമസ്, അലക്സ് തോമസ്, സോനാ സുനിൽ എന്നിവർ നേതൃത്വം നൽകി







































































































































