Idukki വാര്‍ത്തകള്‍
കട്ടപ്പന വെള്ളയാംകുടിയിൽ നിന്നും വാഴക്കുല മോഷ്ടിച്ച മൂന്നു യുവാക്കൾ കട്ടപ്പന പോലീസിന്റെ പിടിയിൽ

കട്ടപ്പന വെള്ളയാംകുടിയിൽ നിന്നും വാഴക്കുല മോഷ്ടിച്ച മൂന്നു യുവാക്കൾ കട്ടപ്പന പോലീസിന്റെ പിടിയിൽ. കഴിഞ്ഞ രാത്രിയിലാണ് വെള്ളയാംകുടി തറക്കുന്നേൽ ഷാജിയുടെ തോട്ടത്തിൽനിന്നും 12 വാഴക്കുല വെട്ടി കടത്തിയത്. കട്ടപ്പന ITI പടി സ്വദേശികളായ ഇവർ കാറിൽ വാഴക്കുല വിൽക്കാൻ പോകുന്ന വഴിയാണ് പോലീസിന്റെ പിടിയിലായത്.







































































































































