ഇടുക്കിപ്രാദേശിക വാർത്തകൾ
ഇല പരിസ്ഥിതി ദിനാചരണം.


തങ്കമണി: ഇല നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാറക്കടവ് സരസ്വതി വിദ്യാ നികേതൻ സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. ഇല നേച്ചർ ക്ലബ്ബ് സംസ്ഥാന പ്രസിഡന്റും പ്രശസ്ത കാർട്ടൂണിസ്റ്റുമായ സജിദാസ് മോഹൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിൽ നടുന്ന വൃക്ഷത്തെകൾ സംരക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ഓരോ വർഷവും ഇലയുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ നല്കുമെന്ന് സജിദാസ് പറഞ്ഞു. ഇല വൈസ് പ്രസിഡന്റ് അനീഷ് ജോസഫ് നേച്ചർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഇല ഭാരവാഹികൾ വിദ്യാർത്ഥികൾക്ക് മധുര വിതരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ കെ.എസ് മധു അധ്യക്ഷനായി .വൈസ് പ്രിൻസിപ്പൽ പ്രസന്ന സാനു, സീഡ് കോ- ഓർഡിനേറ്റർ സൗമ്യ പ്രദീപ്, നേച്ചർ ക്ലബ്ബ് കോ- ഓർഡിനേറ്റർ സരിത രജീഷ് തുടങ്ങിയവർ സംസാരിച്ചു.